Your Image Description Your Image Description
Your Image Alt Text

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ചമുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ്. സ്കൂൾവിദ്യാർഥികൾക്ക് സൗജന്യമാണ്.

12-ാംനൂറ്റാണ്ടിലെ സാമൂഹികപരിഷ്കർത്താവ് ബസവേശ്വരന്റെ ദർശനങ്ങൾക്ക് ഊന്നൽനൽകിയാണ് ഇത്തവണത്തെ പുഷ്പമേള ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പുഷ്പമേള കാണാനെത്തും. പത്തുലക്ഷത്തിലധികം പേരെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *