Your Image Description Your Image Description
Your Image Alt Text

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ വ​ഞ്ചാ​ങ്ക​ൽ വീ​ട്ടി​ൽ ക​യ്യാ​മ എ​ന്ന ആ​ഷി​ദ് യൂ​സ​ഫ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അ​ബ്ദു​ൽ റ​ഫീ​ഖി​നെ പൊ​ലീ​സ്​ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒമ്പതാം തിയതി ​ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ്​ സ്റ്റാ​ൻ​ഡി​ൽ വെ​ച്ചാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ഇവർ ആ​ക്ര​മി​ച്ച​ത്. ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​കാ​രു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഈ ​സ​മ​യം സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ഷി​ദ് യൂ​സ​ഫും അ​ബ്ദു​ൽ റ​ഫീ​ഖും ചേ​ർ​ന്ന് ഡ്രൈ​വ​റെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നുവെന്നുമാണ് പരാതി. അ​ബ്ദു​ൽ റ​ഫീ​ഖി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു. കോ​ട​തിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *