Your Image Description Your Image Description
Your Image Alt Text

റാന്നി: റബർ തടികൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെച്ചൂച്ചിറ നിരവയിൽ നിന്ന് കുറുമ്പൻമൂഴി സ്വദേശി റെജി പോളിന്റെ ഏകദേശം 3.5 ടൺ മുറിച്ച റബർ തടികളാണ് മോഷ്ടിച്ചു കടത്തിയത്. കൊല്ലമുള ചാത്തൻതറ സ്വദേശി അജാസ് (35), കൊല്ലമുള മണ്ണടിശാല പരുവ അഭിജിത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് രാവിലെയാണ് റെജി മോഷണ വിവരം അറിയുന്നത്.

ലോറിയിൽ കയറ്റാൻ ഇട്ട തടികളാണ് മോഷണം പോയത്. റെജിയുടെ പരാതിയിൽ വെച്ചൂച്ചിറ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *