Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പഠനരംഗത്ത് പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നെന്ന് പഠനം. സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ ബഹുദൂരം പിറകിലാണെന്ന് സന്നദ്ധസംഘടനയായ പ്രഥം ഫൗണ്ടേഷന്റെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട് (ഏസര്‍) പറയുന്നു.

43.7 ശതമാനം ആണ്‍കുട്ടികള്‍ ഇത് ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ തോത് 19.8 ശതമാനം മാത്രമാണ്. ഇ-മെയില്‍ വിലാസത്തിന്റെ കാര്യത്തിലും പെണ്‍കുട്ടികള്‍ പിന്നിലാണ്. സ്മാര്‍ട്ട് ഫോണടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പലകാരണങ്ങളാല്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കാത്തതാണ് പെണ്‍കുട്ടികളുടെ മുന്നിലെ പ്രധാന തടസ്സം.രാജ്യത്തെ 90 ശതമാനത്തോളം ചെറുപ്പക്കാരും സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 14- 18 പ്രായപരിധിയില്‍പ്പെട്ടവര്‍ക്കിടയിലായിരുന്നു സര്‍വേ. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ കേരളത്തില്‍ എറണാകുളം ജില്ലയിലാണ് സര്‍വേ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *