Your Image Description Your Image Description
Your Image Alt Text

പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ റെയ്ഡിനെത്തിയ ഇ.ഡി. സംഘത്തെ ആക്രമിച്ച സംഭവത്തിലെ കേസുകൾ സി.ബി.ഐ. യുടെയും സംസ്ഥാന പോലീസിന്റെയും സംയുക്ത പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് ഉത്തരവ്.

സി.ബി.ഐ.യിലെയും സംസ്ഥാന പോലീസിലെയും എസ്.പി. പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് സംഘത്തിന് നേതൃത്വം നൽകേണ്ടത്. സംഭവസ്ഥലത്തെ ക്രമസമാധാനച്ചുമതയുള്ള നാജാട്ട് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥൻപോലും സംഘത്തിൽ ഉൾപ്പെടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇ.ഡി. സമർപ്പിച്ച പരാതിപ്രകാരമുള്ള കേസ്, സംസ്ഥാന പോലീസ് സ്വമേധയാ എടുത്ത കേസ് എന്നിവയാണ് പ്രത്യേകാന്വേഷണ സംഘം പരിശോധിക്കുക. വീട്ടിൽ ഇ.ഡി. സംഘം അതിക്രമിച്ചു കടന്നുവെന്ന തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖിന്റെ വീട്ടു സൂക്ഷിപ്പുകാരന്റെ പരാതിയും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *