Your Image Description Your Image Description
Your Image Alt Text

കോട്ടയം: ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി മോട്ടോർവാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്.

തെരുവത്ത് ഓഡിറ്റോറിയത്തിൽ ഉഴവൂർ ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എസ്.എസ്. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഫെനിൽ ജെയിംസ് തോമസ് അപകടരഹിതമായ ഡ്രൈവിങ്ങിനെക്കുറിച്ച് ക്ലാസെടുത്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടരായ വി.പി. മനോജ്, അജി കുര്യാക്കോസ് എന്നിവർ വിഷയാവതരണം നടത്തി. യോഗത്തിൽ 60 ഡ്രൈവർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *