Your Image Description Your Image Description
മലപ്പുറം: തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്ഗക്കാര് ദേശീയ പ്രദര്ശനത്തില് പങ്കെടുക്കാനായി ദല്ഹിയിലേക്ക് പുറപ്പെട്ടു. നബാര്ഡിന്റെ സഹായത്തോടെ മലപ്പുറം ജന് ശിക്ഷണ് സന്സ്ഥാന് നടപ്പിലാക്കുന്ന പട്ടിക വര്ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ് പ്രദര്ശനത്തില് പങ്കെടുക്കാന് അവസരം ലഭിച്ചത്.
ഗോത്രാമൃത് ചെയര്മാന് പി സുനില്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര് വിനുരാജ് എന്നിവരാണ് പ്രദര്ശനത്തില് പങ്കെടുക്കുന്നത്. നിലമ്പൂര് വനമേഖലയില് താമസിക്കുന്ന ആദിവാസികള് ഉപയോഗിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ സാധനങ്ങള് പ്രദര്ശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനുമാണ് അവസരം. കാട്ടുതേന്, ചെറുതേന് , വിവിധ ഇനം ഔഷധ സസ്യങ്ങള്, മാഞ്ചീരിയിലെ ചോലനായ്ക്കര് ഉപയോഗിക്കുന്ന കുട്ടകള് , കുറുന്തോട്ടി ചൂല് , വനത്തില് നിന്നും ശേഖരിച്ച കാന്താരി, നെല്ലിക്ക തുടങ്ങിയ 18 ഉത്പന്നങ്ങളാണ് എക്‌സിബിഷനില് പ്രദര്ശിപ്പിക്കുന്നത്.
പ്രദര്ശനത്തില് പങ്കെടുക്കുന്നവര്ക്ക് ജന് ശിക്ഷണ് സന്സ്ഥാന് യാത്രയയപ്പ് നല്കി. ജെ എസ് എസ് ചെയര്മാന് പി.വി. അബ്ദുള് വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പിവി ജാബിര് അബ്ദുള് വഹാബ്, ജെ എസ് എസ് ഡയറക്ടര് വി. ഉമ്മര് കോയ , പ്രോഗ്രാം ഓഫീസര് സി. ദീപ , സുരേന്ദ്രന് എന്നിവര് ചടങ്ങില് പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *