Your Image Description Your Image Description
Your Image Alt Text

കൊച്ചി: ചർമസംരക്ഷണത്തിലും സൗന്ദര്യവർധക ഉല്പന്നങ്ങളിലും രാജ്യത്തെ ഏറ്റവും  വിശ്വസ്ത ബ്രാൻഡായ വിഎൽസിസി, ഇന്ത്യയിൽ ആദ്യമായി സെറം അടങ്ങിയ ഫെയ്‌സ്‌വാഷ് വിപണിയിലെത്തിച്ചു. മുഖത്തെ ചർമത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഘടകങ്ങളായ സാലിസിലിക് ആസിഡ്, വിറ്റാമിൻ സി, ഹയാലുറോണിക് ആസിഡ് എന്നീ വിശേഷപ്പെട്ട നീരുകൾ കൂട്ടിച്ചേർത്താണ് വിഎൽസിസി പുതിയ ഫെയ്‌സ്‌വാഷുകൾ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ എട്ട് തരം ഫെയ്‌സ്‌വാഷുകളാണ് വിപണിയിലെത്തുന്നത്.

മൂന്ന് തരം ചർമങ്ങൾക്കുള്ള പ്രത്യേക ശ്രേണികളിൽ ഫെയ്‌സ്‌വാഷ് ലഭ്യമാണ്. എണ്ണമയമുള്ള മുഖചർമമുള്ളവർക്കും എപ്പോഴും മുഖക്കുരുക്കൾ ഉണ്ടാകുന്നവർക്കും വേണ്ടി സാലിസിലിക് ആസിഡ് സെറമടങ്ങിയ ഫെയ്‌സ്‌വാഷ് ഏറെ ഫലപ്രദമാണ്. വേപ്പ്, മഞ്ഞൾ, തുളസി, ഓറഞ്ച് എന്നിവയടങ്ങിയ നാല് പ്രത്യേക ഫെയ്‌സ്‌വാഷുകളിൽ ഒന്ന് തെരെഞ്ഞെടുക്കാവുന്നതാണ്. ശക്തിയേറിയ വിറ്റാമിൻ സി സെറം അടങ്ങിയ ഫെയ്‌സ്‌വാഷുകൾ എല്ലാത്തരം ചർമമുള്ളവർക്കും മുഖകാന്തി വർധിപ്പിക്കാനായി ഉപയോഗിക്കാവുന്നതാണ്. മൂന്ന് വ്യത്യസ്ത ചേരുവകളിൽ ലഭിക്കുന്ന ഈ ഫെയ്‌സ്‌വാഷുകൾ  മുഖം കൂടുതൽ ചെറുപ്പമുള്ളതാക്കാനും സഹായിക്കും. വരണ്ട ചർമമുള്ളവർക്കാണ് ഹയാലുറോണിക് ആസിഡ് സെറമടങ്ങിയ ഫെയ്‌സ്‌വാഷുകൾ വിഎൽസിസി അവതരിപ്പിച്ചത്. ഹൈഡ്ര നറിഷ് ശ്രേണിയിലുള്ള ഈ ഫെയ്‌സ്‌വാഷുകൾ ഈർപ്പം നിലനിർത്തി, മുഖചർമത്തിന്റെ അകാലവാർധക്യം തടയാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കും.

99 മുതൽ 249 രൂപ വരെയാണ് ഇവയുടെ വില. വിഎൽസിസിയുടെ വെബ്‌സൈറ്റിൽ (www.vlccpersonalcare.com )നിന്നും പ്രമുഖ കടകളിൽ നിന്നും രാജ്യത്തെവിടെയും ഫെയ്‌സ്‌വാഷുകൾ വാങ്ങാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *