Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യത്തുനിന്ന് ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യാനായാണ് നരേന്ദ്രമോദി വ്രതമെടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും രാഷ്ട്രീയം കളിക്കുകയാണെന്നും കര്‍ണാടകയിലെ ബെല്‍ഗാമില്‍ നടന്ന റാലിയില്‍ പവാര്‍ പറഞ്ഞു.

‘രാമക്ഷേത്രത്തിനായി അദ്ദേഹമിപ്പോള്‍ വ്രതമെടുക്കുകയാണ് എന്നാല്‍ രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനായി അദ്ദേഹം വ്രതമെടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ കൂടുതലായി അഭിനന്ദിച്ചേനെ. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്’, ശരദ് പവാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *