Your Image Description Your Image Description
Your Image Alt Text

ക​രു​മാ​ല്ലൂ​ര്‍: ത​ട്ടാം​പ​ടി സെ​ന്‍റ്​ തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ മോ​ട്ടോ​ർ അ​ഴി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​രി​യ​ല്ലൂ​ർ ഗാ​ന്ധി​ന​ഗ​ർ തെ​രു​വി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (48), ക​ള്ള​ക്കു​റി​ശി ക​ച്ചം​പാ​ള​യം ശ്രീ​നി​വാ​സ​ൻ (45) എന്നിവരെയാണ് പിടികൂടിയത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം.

പ​ള്ളി മു​റ്റ​ത്തി​രു​ന്ന മോ​ട്ടോ​ര്‍ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു പേ​ര്‍ ചേ​ര്‍ന്ന് അ​ഴി​ച്ചെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്തെ​ങ്കി​ലും ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍ന്ന് പ​ള്ളി അ​ധി​കൃ​ത​രോ​ട് വി​വ​രം തിരക്കിയപ്പോഴാണ്  ജോ​ലി​ക​ൾ​ക്കാ​യി മ​റ്റാ​രേ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഉ​ട​ൻ ര​ണ്ട് പേ​രെ​യും പി​ടി​കൂ​ടി ആ​ലു​വ വെ​സ്റ്റ് പൊ​ലീ​സി​ന് കൈമാറുകയായിരുന്നു.  ഇ​രു​വ​രു​ടേ​യും പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *