Your Image Description Your Image Description
Your Image Alt Text

ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള അസമിലെ ബി.ജെ.പി സർക്കാറാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറെന്ന് രാഹുൽ ഗാന്ധി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നതിനും ബി.ജെ.പിയെയും ആർ.എസ്.എസിനെയും അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ശിവസാഗർ ജില്ലയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

“ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലേതാണ്. ഭാരത് ജോഡോ ന്യായ് യാത്രയിൽ ഞങ്ങൾ അസമിന്‍റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടും. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷം പടർത്തുകയും ഒരു സമുദായത്തെ മറ്റുള്ളവക്കെതിരാക്കുകയും ചെയ്യുന്നു. പൊതുപണം കൊള്ളയടിക്കുകയും രാജ്യത്തെ ചൂഷണം ചെയ്യുകയുമാണ് അവരുടെ ജോലി”- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *