Your Image Description Your Image Description
Your Image Alt Text

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. സി.ജി. ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബുവിന് മന്ത്രി സമർപ്പിച്ചു. കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിമാരായ കെ ജയകുമാർ, വി.പി ജോയി എന്നിവരടങ്ങിയ ജൂറിയാണ് സമഗ്രസംഭാവന പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

കഥ/നോവൽ വിഭാഗത്തിൽ കെ.വി. മോഹൻകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. കവിത വിഭാഗത്തിൽ ദിവാകരൻ വിഷ്ണുമംഗലവും വിവർത്തനം/ പുനരാഖ്യാനം വിഭാഗത്തിൽ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വൈജ്ഞാനികം വിഭാഗത്തിൽ ഡോ. ടി ഗീന കുമാരി, ശ്രീചിത്രൻ എം.ജെ. എന്നിവരും ശാസ്ത്ര വിഭാഗത്തിൽ സാഗാ ജെയിംസ്, സെബാസ്റ്റ്യൻ പള്ളിത്തോട് (ജീവചരിത്രം), സാബു കോട്ടുക്കൽ (നാടകം), ബോബി എം പ്രഭ (ചിത്രീകരണം) എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പ്രൊഡക്ഷൻ വിഭാഗത്തിൽ പൂർണ പബ്ലിക്കേഷൻ പുരസ്‌കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *