Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ(35) ആണ് അപകടത്തിൽ മരിച്ചത്. മരിച്ച ഉണ്ണിക്കുട്ടൻ കിൻഫ്രയിലെ മെഴ്സിലിസ് ഐസ്ക്രീം കമ്പനിയിലെ ജീവനക്കാരനാണ്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുൻപിലാണ് അപകടം നടന്നത്. എതിരെ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ഉണ്ണിക്കുട്ടൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ആഡംബര ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *