Your Image Description Your Image Description
Your Image Alt Text

ഇസ്ലാമാബാദ്: ഇറാനില്‍ പാകിസ്താന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പാക് അതിര്‍ത്തി നഗരമായ സറാവന്‍ നഗരത്തില്‍ നടത്തിയ ആക്രമണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. വിഘടനവാദികള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേരത്തെ ബലൂചിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായാണ് പാകിസ്താന്റെ പ്രത്യാക്രമണം.

പാകിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരരെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണം. ഇറാനിലെ സരവൺ നഗരത്തിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് പാകിസ്ഥാന്‌‍റെ തിരിച്ചടി.

തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്‌ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാൽ ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുന്ന കാര്യമാണ് ഇറാന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് പാകിസ്ഥാൻ പറഞ്ഞു. രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുന്നതിനും ആക്രമണം കാരണമായി. പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പാകിസ്ഥാൻ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രസ്താവനയിലൂടെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *