Your Image Description Your Image Description
Your Image Alt Text

ഹിന്ദുത്വ റാലികളിൽ വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. റാലികൾക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.

ഹിന്ദു ജനജാഗൃതി സമിതിയുടെ റാലി യവത്മാലിൽ വ്യാഴാഴ്ചയും വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ബി.ജെ.പി എം.എൽ.എ ടി. രാജാ സിങ്ങിന്റെ നേതൃത്വത്തിലുള്ള റാലി റായ്പുരിൽ ജനുവരി 19 മുതൽ 25 വരെയുമാണ് നടത്തുന്നത്. റാലികളിൽ വിദ്വേഷ പ്രസംഗമോ കലാപാഹ്വാനമോ നടക്കുന്നില്ലെന്ന് ജില്ല മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ റെക്കോഡിങ് സൗകര്യമുള്ള സി.സി.ടി.വി കാമറ സ്ഥാപിക്കണം. അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ കുറ്റവാളികളെ ഇതിലൂടെ കണ്ടെത്താമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *