Your Image Description Your Image Description
Your Image Alt Text

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലെത്തുമ്പോൾ ഇൻഡ്യ സഖ്യകക്ഷിയായ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുക്കില്ലെന്ന് സൂചന. കോൺഗ്രസും ബി.ജെ.പിയും അവരുടെ ചടങ്ങുകൾക്ക് വിളിക്കാറില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സമാജ്‍വാദി പാർട്ടിയുടെ ‘സംവിധാൻ ബച്ചാവോ’ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ അഖിലേഷ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യു.പിയിലെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയിലൂടെ അംബേദ്കറുടെയും ലോഹ്യയുടെയും മുലായം സിങ് യാദവിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖിലേഷ് പറഞ്ഞു. ഫെബ്രുവരി 14നാണ് ന്യായ് യാത്ര യു.പിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *