Your Image Description Your Image Description
Your Image Alt Text

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റപ്പുലി ചത്തു. നമീബിയയിൽനിന്ന്‌ എത്തിച്ച ശൗര്യ എന്ന ചീറ്റപ്പുലിയാണ് ചത്തത്. ഇതോടെ കേന്ദ്രസർക്കാർ ഇന്ത്യയിലെത്തിച്ച 20 ചീറ്റകളിൽ പത്തെണ്ണവും ചത്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്ന് വനംവകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11 മുതൽ ചീറ്റ നിരീക്ഷണത്തിലായിരുന്നു. അവശതയും നടക്കാനുള്ള ബുദ്ധിമുട്ടും കണ്ടെത്തിയതിനെത്തുടർന്നാണ് സംഘം ചീറ്റയുടെ അടുത്തെത്തിയത്. അടിയന്തരശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ തരത്തിലുള്ള അണുബാധമൂലമാണ് ചീറ്റകളെല്ലാം ചത്തതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ്‌ രണ്ടിനാണ് കുനോയിൽ ഇതിനുമുമ്പ് ചീറ്റ ചത്തത്.

Leave a Reply

Your email address will not be published. Required fields are marked *