Your Image Description Your Image Description
Your Image Alt Text

ഡീപ്‌ഫേക്ക് വിഷയം പരിഹരിക്കാൻ ഐ.ടി. നിയമത്തിൽ പുതിയ ഭേദഗതികൾ വരുത്തുമെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ ഡീപ്ഫേക്ക് വീഡിയോ ഇറങ്ങിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വരുന്ന ഏഴുദിവസത്തിനുള്ളിൽ ഡീപ്‌ഫേക്ക് വിഷയത്തിൽ കർശനമായ നിയമങ്ങൾ നടപ്പാക്കുമെന്നാണ് പ്രതികരണം.

ഡീപ്‌ഫേക്കുകൾ തടയുന്നതിന് സാമൂഹികമാധ്യമങ്ങൾ നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിർദേശങ്ങളോട് സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെന്നും ഭേദഗതികൾ നടപ്പായാൽ സാമൂഹികമാധ്യമങ്ങൾ നൂറുശതമാനം നിയമം ഉറപ്പാക്കാൻ ബാധ്യസ്ഥരാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *