Your Image Description Your Image Description
Your Image Alt Text

ഗുജറാത്തിൽ തിമിരശസ്ത്രക്രിയക്ക് വിധേയരായ 17 പേർക്ക് ഭാഗികമായോ പൂർണമായോ കാഴ്ചനഷ്ടപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അഹമ്മദാബാദ് ജില്ലയിലെ മണ്ടാളിലുള്ള രാമാനന്ദ് ഐ ആശുപത്രിയിൽ ജനുവരി പത്തിന് നടത്തിയ ശസ്ത്രക്രിയകളാണ് അന്വേഷിക്കുന്നത്. 29 പേർക്ക് ശസ്ത്രക്രിയ നടത്തി.

ഇവരിൽ 17 പേർക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടായി. രണ്ടുസ്ത്രീകൾക്ക് പൂർണമായും കാഴ്ച നഷ്ടപ്പെട്ടതായി പറയുന്നു. ഈ മാസം നൂറോളം തിമിരശസ്ത്രക്രിയകൾ ഇതേ ആശുപത്രിയിൽ നടത്തിയിരുന്നു . പക്ഷേ, പരാതികൾ മുമ്പുണ്ടായിട്ടില്ല. ഒമ്പതംഗ വിദഗ്ധസംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മക്വാന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *