Your Image Description Your Image Description
Your Image Alt Text

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ അനുവാദം നല്‍കാത്ത മകളെ കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. ജനുവരി 13നാണ് ഖുഷി കുമാരിയെ (17)മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍ മഹ്തോ, ഭാര്യ പുനം ദേവി എന്നിവരാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.

ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഖുഷിയുടെ സഹോദരനാണ് ഭദാനിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.കളുടെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് സുനില്‍ മഹ്‌തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ബീരേന്ദ്ര കുമാര്‍ ചൗധരി പറഞ്ഞു. ദമ്പതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രാദേശിക ഗ്രാമീണര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *