Your Image Description Your Image Description
Your Image Alt Text

വിമാനങ്ങൾ വൈകുന്നതുകാരണം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തെ ആറ് മെട്രോ വിമാനത്താവളങ്ങളിൽ വാർ റൂമുകൾ സജ്ജീകരിക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ചേർന്ന് ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലാകും വാർ റൂമുകൾ സജ്ജീകരിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനും വിമാനത്താവളങ്ങളിൽ മതിയായ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിമാനക്കമ്പനികൾ പാലിക്കേണ്ട സ്വാഭാവിക നടപടിക്രമങ്ങൾ പുറത്തിറക്കിയതിനു പിന്നാലെയാണ് കേന്ദ്രം സ്വീകരിച്ച കർമപദ്ധതികളെക്കുറിച്ചും മന്ത്രി വ്യക്തമാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർ അധികമായി സഞ്ചരിക്കുന്ന രാജ്യത്തെ ആറ് മെട്രോ വിമാനത്താവളങ്ങളിൽ നിന്നും ഡി.ജി.സി.എ. പ്രതിദിന റിപ്പോർട്ട് തേടുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *