Your Image Description Your Image Description
Your Image Alt Text

കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വിജയ് മല്യ ഉൾപ്പെടെയുള്ള മൂന്നു പ്രതികളുടെ കൈമാറൽപ്രക്രിയ വേഗത്തിലാക്കുന്നതിന് സി.ബി.ഐ., ഇ.ഡി., എൻ.ഐ.എ. ഉന്നതതലസംഘം യു.കെ.യിലേക്ക്.ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, മദ്യവ്യവസായി വിജയ് മല്യ എന്നിവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. യു.കെ.യിലും മറ്റ് രാജ്യങ്ങളിലുമായുള്ള ഇവരുടെ സ്വത്തുക്കളുടെ വിവരങ്ങളും സംഘം ശേഖരിക്കും.

പരസ്പരനിയമസഹായ ഉടമ്പടി (എം.എൽ.എ.ടി.) പ്രകാരം, സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ഇന്ത്യയും യു.കെ.യും നിയമപരമായി ബാധ്യസ്ഥരാണ്. സാധാരണ ആഭ്യന്തരമന്ത്രാലയമാണ് ഇത്തരം വിഷയങ്ങൾ കൈകാര്യംചെയ്യുന്നതെങ്കിലും യു.കെ.യുമായുള്ള നയതന്ത്രബന്ധങ്ങൾ പരിഗണിച്ച് വിദേശകാര്യമന്ത്രാലയമാകും കേസന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *