Your Image Description Your Image Description
Your Image Alt Text

ഹൃദ്രോഗം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ആളെക്കൊല്ലിയായ അർബുദം ഇന്ത്യയിൽ പെരുകുന്നു. നിലവിൽ 14.6 ലക്ഷത്തോളമുള്ള അർബുദരോഗികളുടെ എണ്ണം അടുത്തവർഷത്തോടെ 16 ലക്ഷത്തിലേക്കെത്തുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ.) നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം (എൻ.സി.ആർ.പി.) പ്രകാരമുള്ള പഠനറിപ്പോർട്ട്.

ലോകാരോഗ്യസംഘടനയുടെ 2020-ലെ റിപ്പോർട്ട് പ്രകാരം ചൈനയിൽ 46 ലക്ഷവും അമേരിക്കയിൽ 23 ലക്ഷവുമാണ് അർബുദരോഗികൾ. മൂന്നാം സ്ഥാനത്താണ് ഇന്ത്യ-13,24,179. എന്നാൽ, എൻ.സി.ആർ.പി.യുടെ 2022 റിപ്പോർട്ട് പ്രകാരം 2020-ൽ ഇന്ത്യയിൽ 13,92,179 അർബുദരോഗികളുണ്ട്. ഇത് 2021-ൽ 14,26,447 ആയും 2022-ൽ 14,61,427 ആയും വർധിച്ചു. അടുത്തവർഷത്തോടെ ഇതിലും ഒരു ലക്ഷത്തോളം വർധനയുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് സ്തന-വദന അർബുദങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *