Your Image Description Your Image Description
Your Image Alt Text

മിലിന്ദ് ദേവ്റ അടക്കം 23 പേരെ കോൺഗ്രസ് പുറത്താക്കി. ഏക്‌നാഥ് ഷിന്ദേ വിഭാഗം ശിവസേനയിൽ ചേർന്നവരെയാണ് പുറത്താക്കിയത്. കോൺഗ്രസ് മുംബൈ അധ്യക്ഷ വർഷ ഗെയ്‌ക്‌വാദാണ് ഇക്കാര്യമറിയിച്ചത്.

മിലിന്ദ് ദേവ്‌റയ്ക്കുപുറമേ മുൻ കോർപ്പറേറ്റർമാരായ സുശീബൻ ഷാ, സുനിൽ നർസാലെ, രാംബച്ചൻ മുരാരി, ഹൻസ മാരു, മുൻ കോർപ്പറേറ്റർ അനിത യാദവ്, ദക്ഷിണ മുംബൈ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് രമേഷ് യാദവ്, മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രകാശ് റാവത്ത് എന്നിവരാണ് പുറത്തായ പ്രമുഖർ.

Leave a Reply

Your email address will not be published. Required fields are marked *