Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.ജെ.ഡിയും ജെ.ഡി.യുവും തമ്മിലുള്ള പ്രശ്നത്തിപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. സീറ്റ് വിഭജനം വൈകുന്നതിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ അംഗങ്ങളെ സഭയിലേക്കയക്കുന്ന മൂന്നാമത്തെ സംസ്ഥാനമായ ബിഹാറിൽ നേരത്തെ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *