Your Image Description Your Image Description
Your Image Alt Text

ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. മുഖ്യമന്ത്രി എത്തുമെന്ന് അവസാന നിമിഷം വരെ അറിയിപ്പുണ്ടായില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ചുമതല മന്ത്രി പി രാജീവിനെ ഏൽപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി പിണറായി എത്തി.

പിണറായി മോദിയെ സ്വാഗതം ചെയ്തു. മോദിയും മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകി. പിന്നീട് മുഖ്യമന്ത്രിയുടെ കൈകളിൽ മോദി വാത്സല്യത്തോടെ പിടിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയെങ്കിലും പിണറായിയോട് മോദി കൂടുതൽ സംസാരിച്ചു. പ്രധാനമന്ത്രി സന്ദർശിക്കുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാർ എത്താറുണ്ടെന്നും എന്നാൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ പലപ്പോഴും സ്വീകരണ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും വിമർശനമുയർന്നിരുന്നു. അതും പിണറായി തിരുത്തി. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *