Your Image Description Your Image Description
Your Image Alt Text

ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ് മുടികൊഴിച്ചിലും താരനും. ഈ രണ്ട് പ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്ന ചേരുവയാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്ക് സഹായിക്കുന്നത്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു ഉലു തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.

ഉലുവയിൽ ഹോർമോൺ നിയന്ത്രിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. കൂടാതെ, ഇതിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചിൽ അകറ്റാൻ ഉലുവ രണ്ട് രീതിയിൽ ഉപയോ​ഗിക്കാം…

ഒന്ന്…

ആദ്യം ഉലുവ നന്നായി കുതിർക്കുക. ശേഷം നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതിൽ അൽപം ചെറുനാരങ്ങാനീര് ചേർത്ത് മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഈ പാക്ക് മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു.

രണ്ട്…

ഉലുവയും വെളിച്ചെണ്ണും ചേർന്ന മിശ്രിതം മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. വെളിച്ചെണ്ണയിൽ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കുക. ശേഷം ഈ എണ്ണ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. താരനും മുടികൊഴിച്ചിലും അകറ്റാൻ മികച്ച പാക്കാണിത്.

മൂന്ന്…

ഉലുവയും മുട്ടയുടെ മഞ്ഞയും നന്നായി യോജിപ്പ് തലയിൽ പുരട്ടുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വർധിപ്പിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് മുടിയെ കട്ടിയുള്ളതാക്കുകും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *