Your Image Description Your Image Description

കൊൽക്കത്ത: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ മമതക്ക് ​ധൈര്യമുണ്ടോയെന്ന് ചോദ്യവുമായി ബി.ജെ.പി. പാർട്ടിയുടെ പശ്ചിമബംഗാളിലെ നേതാവ് അഗ്നിമിത്ര പോളാണ് ചോദ്യം ഉന്നയിച്ചത്.

സീറ്റ് വിഭജനത്തിന് മുമ്പ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പകരം മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അത് ചെയ്യണം. പ്രധാനമന്ത്രിക്കെതിരെ നമ്മുടെ മുഖ്യമന്ത്രി മത്സരിക്കും. അതിന് അവർക്ക് എത്രമാത്രം ധൈര്യമുണ്ടെന്ന് നോക്കാമെന്നും അഗ്നിമിത്ര പോൾ പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് മമത പറഞ്ഞിരുന്നു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പി മമതക്കെതിരെ വിമർശനം ശക്തമാക്കിയത്. 2019ലെ തെരഞ്ഞെടുപ്പിലും പ്രിയങ്ക ഗാന്ധി വാരാണസിയിൽ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒടുവിൽ അജയ് മാക്കനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ഡിസംബർ അവസാനത്തോടെ ഏകദേശധാരണയുണ്ടാക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ജനുവരി രണ്ടാംവാരത്തോടെ നേതാക്കൾ യോഗം ചേർന്ന് സീറ്റ് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാക്കാമെന്നുമായിരുന്നു വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *