Your Image Description Your Image Description
Your Image Alt Text

സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ സമരം നടത്തുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംപിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കും. ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.

കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് നേരത്തെ പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളുമായി ഓൺലൈൻ ചർച്ച നടത്തിയിരുന്നു. ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *