Your Image Description Your Image Description
Your Image Alt Text

ഒരു ചൈനീസ് കാർഗോ വിമാനം ആദ്യമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി. സിചുവാൻ എയർലൈനിന്റെ എയർബസ് 330-200 കാർഗോ വിമാനം തിങ്കളാഴ്ച രാവിലെ 9:30 ഓടെ ഇവിടെ ഇറക്കി.

ചൈനയിലെ ടിയാൻഫു ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് രാവിലെ 8 മണിയോടെ വിമാനം ചെന്നൈയിൽ എത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ അവിടെ ഇറക്കാനായില്ല. ഇതേത്തുടർന്ന് ചീഫ് പൈലറ്റ് സിയോൺ ജെഹൂൺ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടുകയും 9:30 ഓടെ വിമാനം റൺവേയിൽ സ്പർശിക്കുകയും ചെയ്തു.

കോ-പൈലറ്റ് സാങ് സിയോ, ഫസ്റ്റ് ഓഫീസർമാരായ സിയാങ്, ഫെങ് ടിയാൻ യാങ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. കാലാവസ്ഥ അനുകൂലമായെന്ന് തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് 10.35 ഓടെ വിമാനം ചെന്നൈയിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *