Your Image Description Your Image Description
Your Image Alt Text

 

ഞായറാഴ്ച നടന്ന സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ 4-1ന് പരാജയപ്പെടുത്തി.
വിനീഷ്യസ് ജൂനിയർ ഏഴാം മിനിറ്റിലും 10ാം മിനിറ്റിലുമായി രണ്ടു ഗോളുകളും റിയാദിലെ അൽ അവ്വൽ സ്റ്റേഡിയത്തിൽ 38ാം മിനിറ്റിൽ പെനാൽറ്റി കിക്കിൽ നിന്നായിരുന്നു മൂന്നാം ഗോൾ.

23 കാരനായ ജൂനിയർ റയൽ മാഡ്രിഡിനായി ബാഴ്‌സലോണക്കെതിരെ ഹാട്രിക് നേടുന്ന ആദ്യ ബ്രസീലിയൻ താരമായി.33-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സയ്‌ക്കായി മികച്ച ലോംഗ് റേഞ്ച് ഫിനിഷിംഗ് നടത്തി.64-ാം മിനിറ്റിൽ റോഡ്രിഗോ ക്ലോസ് റേഞ്ചിൽ നിന്ന് ഒരു ഗോളിൽ സ്‌കോർ 4-1 ആക്കി. 71-ാം മിനിറ്റിൽ റൊണാൾഡ് അരൗജോ ചുവപ്പ് കാർഡ് കണ്ടതോടെ ബാഴ്‌സലോണ 10 പേരായി ചുരുങ്ങി.

കോപ്പ ഡെൽ റേ (സ്പാനിഷ് കപ്പ്), സ്പാനിഷ് ലാ ലിഗ എന്നിവയിലെ വിജയികളും റണ്ണേഴ്സ് അപ്പും ചേർന്നാണ് സൂപ്പർകോപ ഡി എസ്പാന അഥവാ സ്പാനിഷ് സൂപ്പർ കപ്പ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *