Your Image Description Your Image Description
Your Image Alt Text

ഇന്ത്യൻ വാഹനവിപണിയിൽ സുസൂക്കിക്കുള്ള സ്ഥാനം ചെറുതൊന്നുമല്ല. സൂസൂക്കിയുടെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ത്യ. ഇലക്ട്രിക്ക് വാഹനങ്ങൾ, സിഎൻജി, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങി ഓരോ മേഖലയിലും കരുത്തരാകാനുള്ള ശ്രമത്തിലാണ് മാരുതി.

ഇപ്പോൾ ആ ശ്രമങ്ങൾക്ക് കരുത്തുപകരാൻ വാഹന നിരയിലേക്ക് സുസൂക്കി എത്തിക്കുന്ന ഏറ്റവും പുതിയ മോഡലാണ് വാഹനലോകത്ത് ചർച്ചയാകുന്നത്. ജപ്പാനിൽ ഉൾപ്പടെ ഹിറ്റായ സ്‌പേഷ്യയുടെ ഇന്ത്യൻ പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം .

വൈ ഡി ബി എന്ന കോഡ്‌നെയിമിൽ പുറത്തിറങ്ങുന്ന വാഹനം 2026 ഓടെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ മോഡലിനേക്കാൾ നീളം കൂടുതലായിരിക്കും ഇന്ത്യയിൽ പുറത്തിറങ്ങുന്ന സ്‌പേഷ്യയ്ക്ക്. അതുകൊണ്ട് തന്നെ ഏഴ് സീറ്റുകൾ വാഹനത്തിൽ പ്രതീക്ഷിക്കാം.

ഇന്റീരിയറിലും സുപ്രധാനമായ മാറ്റം പ്രതീക്ഷിക്കാം. ജപ്പാനിസ് പതിപ്പിൽ രണ്ട് നിര സീറ്റുകളാണെങ്കിൽ ഇന്ത്യൻ പതിപ്പിൽ മൂന്ന് നിര സീറ്റുകൾ നൽകിയേക്കും. റെനൊ ട്രൈബർ മുഖ്യ എതിരാളിയാകുമെന്ന വിലയിരുത്തലിൽ ആ വാഹനത്തെ കവച്ചുവയ്ക്കുന്ന ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.

ജപ്പാൻ പതിപ്പിലുള്ളത് പോലെ ഓട്ടോമാറ്റിക്ക് സീറ്റുകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലിൽ ഉണ്ടാകാൻ സാദ്ധ്യതയില്ല. നിലവിലെ സ്‌പേഷ്യയ്ക്ക് 658 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ്. ടർബോ-നോൺ ടർബോ എഞ്ചിൻ ഒപ്ഷണലുകളിൽ വാഹനം പുറത്തിറങ്ങും.

സിടിവി ട്രാൻസ്മിഷൻ മാത്രമാണ് നിലവിലുള്ളത്. ഇന്ത്യയിൽ മാനുവൽ- ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഒപ്ഷൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിപണിയിൽ ചലനമുണ്ടാക്കും .

Leave a Reply

Your email address will not be published. Required fields are marked *