Your Image Description Your Image Description
Your Image Alt Text

ഇടതു സ്ഥാനാർഥി ആരായാലും സി പി ഐ യുടെ നേതൃത്വത്തിൽ തൃശൂർ പിടിച്ചെടുക്കാൻ തന്നെയാണ് എൽ ഡി എഫിന്റെ തീരുമാനം. കാരണം ചെറിയൊരു പിഴ പോലും ബി ജെ പിയെ വളരാൻ അനുവദിക്കുന്നതാകരുതു എന്ന് മുന്നണിക്ക് നിർബന്ധമുണ്ട്. അപ്പോളാണ് ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ടി എൻ പ്രതാപനില്ല എന്ന് കേൾക്കുന്നത്‌. എന്തായാലും വരുന്ന കോൺഗ്രസ് സ്ഥാനാർഥി ഇക്കണക്കിനു പോകുകയാണെങ്കിൽ ബി ജെ പിക്ക് വളമായി മാറിയേക്കാം. കാരണം തൃശൂർ ഇപ്പോൾ ആവശ്യ ബി ജെ പിക്കാന്. ഇപ്പോൾ തന്നെ തനിക്കു തൃശൂർ ഇനി വേണ്ട എന്ന് ടി എൻ പ്രതാപൻ പറയുമ്പോൾ അവിടെ ചോർന്നു തുടങ്ങിയത് കോൺഗ്രെസ്സി൯ന്റെ ആത്മ വിശ്വാസമാണ്. ഒരു കാരണവശാലും വിട്ടുകൊടുക്കില്ല തൃശൂർ എന്ന നിലപാടിലാണ് ഇടതു പക്ഷവും.

പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ നിലവിലെ എം പി ടി എൻ പ്രതാപൻ ഒരുക്കമല്ലെങ്കിൽ ഇടതു സ്ഥാനാർത്ഥിയെ നേരിടാൻ ആര് വരും. വി എം സുധീരൻ തൃശ്ശൂരിലെത്തുമെന്നാണ് സൂചന. എന്നാൽ വി ഡി സതീശന്റെയും, പാർട്ടി പ്രസിഡണ്ട് കെ സുധാകരന്റെയും ഒരു പോലെ കണ്ണിലെ കരടായി നിൽക്കുന്ന വി എം സുധീരൻ എങ്ങനെ വരുമെന്നാണ് ചോദ്യം. എന്നാൽ. തൃശ്ശൂര്കാരൻ കൂടിയായ വി എം തൃശൂരിൽ നിൽക്കും എന്നാണ് ശക്തമായ സൂചനകൾ. എങ്കിൽ അത് ബി ജെ പി യി സഹായിക്കാനുള്ള ഒരു വരവായിരിക്കും. തീർച്ച. പക്ഷെ ആ വരവ് ഗുണം ചെയ്യുക ഇടതു പക്ഷത്തിനു തന്നെയായിരിക്കും.
തൃശൂരില്‍ ഇടതുമുന്നണിസ്ഥാനാര്‍ത്ഥിയായി വരാൻ സാധ്യതയുള്ളത് സിപിഐ യുടെ ജനകീയ നേതാവും മുൻ മന്ത്രിയുമായ VS സുനില്‍ കുമാറാണ്. അദ്ദേഹം വളരെ ജനകീയനാണ്. വളരെക്കാലം യുഡിഎഫിൻ്റെ കയ്യിലിരുന്ന തൃശൂര്‍ നിയമസഭാ മണ്ഡലം സുനില്‍ കുമാറിനെ നിര്‍ത്തി ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു. അന്ന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായിരുന്നു. ഒരിക്കൽ കൂടി ഞെട്ടാൻ തയാറാകുകയാണോ കോൺഗ്രസ്.

സാക്ഷാല്‍ കോണ്‍ഗ്രസ് ലീഡര്‍ കെ കരുണാകരനെയും അദ്ദേഹത്തിൻ്റെ പുത്രൻ കെ മുരളീധരനെയും തോല്‍പ്പിച്ച മണ്ഡലം കൂടിയാണ് തൃശൂര്‍.

രണ്ടുപേരെയും ഒരുപോലെ തോല്‍പ്പിച്ചത് അന്ന് പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയുടെ പ്രമുഖ നേതാവ് വി വി രാഘവൻ ആയിരുന്നു. ബിജെപിസുരേഷ് ഗോപി വഴി ഏറ്റെടുക്കാൻ നിൽക്കുകയാണ് തൃശൂര്‍. അതുകൊണ്ട് തന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്ന് മുന്നണികളും വളരെ പ്രതീക്ഷയോടെ തന്നെയാണ് തൃശൂരിനെ കാണുന്നത്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി അവസാനം രംഗത്ത് എത്തിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട . തോറ്റു പോയെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഇക്കാലമത്രയും അദ്ദേഹം തൻ്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ നടത്തിയത്. അതിനാല്‍ ഇക്കുറി തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചാല്‍ തീര്‍ച്ചയായും ജയിക്കും എന്ന അമിത പ്രതീക്ഷയാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎയ്ക്ക് ഉള്ളത്.

യുഡിഎഫ് ആണെങ്കില്‍ തങ്ങളുടെ സിറ്റിംഗ് സീറ്റ് എങ്ങനെയും നിലനിര്‍ത്തുമെന്ന വാശിയിലാണ്. എന്നാൽ തൃശൂരിലെ സിറ്റിംഗ് എം പി ടി എൻ പ്രതാപൻ വീണ്ടും മത്സരിച്ചാല്‍ ഫലം വിപരീതമാകുമെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഒട്ടും കുറവല്ല. ടി എൻ പ്രതാപൻ തന്നെ തുടക്കം മുതല്‍ തൃശൂരില്‍ മത്സരിക്കാൻ വൈമുഖ്യം കാണിച്ചതും ശ്രദ്ധേയമാണ്. തനിക്ക് ഇനി തൃശൂരില്‍ നിന്ന് പാര്‍ലമെൻ്റിലേയ്ക്ക് മത്സരിക്കാൻ താല്‍പര്യമില്ലെന്ന് മുൻപ് തന്നെ ടി എൻ പ്രതാപൻ പ്രസ്താവന നടത്തിയിരുന്നു. ഇത് അദേഹം പരാജയം സ്വയം മണക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരും ഏറെയാണ്.

ഇക്കുറി സുനില്‍ കുമാര്‍ തന്നെ പാര്‍ലമെൻ്റ് സീറ്റില്‍ മത്സരിക്കാൻ ഇറങ്ങിയാല്‍ അദ്ദേഹത്തോട് പോരാടാൻ ടി എൻ പ്രതാപൻ മതിയോ എന്ന സംശയമാണ് ഇപ്പോള്‍ വി എം സുധീരനിലേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തി നില്‍ക്കുന്നത്. മറുവശത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടൻ സുരേഷ് ഗോപിയും എത്തിയാല്‍ മത്സരം പൊടിപാറുമെന്ന് തീര്‍ച്ചയാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ കാണാൻ പോകുന്നത് സുധീരൻ, സുനില്‍ കുമാര്‍, സുരേഷ് ഗോപി മത്സരമാകും.

Leave a Reply

Your email address will not be published. Required fields are marked *