Your Image Description Your Image Description
Your Image Alt Text

സി പി എം എന്താണോ മുന്നണി മന്ത്രിമാരിൽ പ്രതീക്ഷികുന്നത് അതും അതിലേറെയും നടപ്പാക്കി കാട്ടുന്ന വ്യക്തി തന്നെയാണ് ടൂറിസം പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം യാഥാർഥ്യമായ ഗതാഗത , ടൂറിസം പദ്ധതികൾ അതിനു തെളിവാണ്. കാസർഗോഡ് ജില്ലയിലെ കുമ്പള ബദിയഡുക്ക മുള്ളേരിയ റോഡ് , പത്തനംതിട്ട ജില്ലയിലെ ഏഴംകുളം – കൈപ്പട്ടൂർ റോഡ് , കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് നവീകരണ പ്രവൃത്തി.വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ,  കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ നവീകരണ പ്രവൃത്തി, പിന്നെ മൂന്നാര് നിന്നു ബോഡി വരെ പോകുന്ന ഏറെ വ്യൂ പോയിന്റുകളടക്കം ടൂ റിസ്റ്റുകളുടെ മനസ്സും, ഒരു വാഹന യുയാത്രക്കാരന്റെ മനസ്സും ഒരു പോലെ സന്തോഷിപ്പിക്കുന്ന റോഡുകളും ദൃശ്യങ്ങളും. അങ്ങനെ എത്ര വികസന പദ്ധതികൾ . ഇനി എത്രയോ എണ്ണം കേരളത്തിന്റെ മുഖച്ഛായ മ്നട്ടും വിധം പ്രവർത്തികൾ തകൃതിയായി നടക്കുന്നു. അതെ റിയാസ് മന്ത്രി ഒരു വാക്കു പറഞ്ഞാൽ അത് നടപ്പാക്കിയിരിക്കും. പിന്നെ ഒന്ന് കൂടി. നിക്ഷേപ പദ്ധതി സംഗമം വിളിച്ചു ചേർത്ത് പൊടി തട്ടി പോവുകയല്ല റിയാസ്.

ഇക്കഴിഞ്ഞ നവംബറില്‍ നടന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പി.എ മുഹമ്മദ് റിയാസ് അറിയിച്ചു കഴിഞ്ഞു . പദ്ധതി നടത്തിപ്പിനായുള്ള ഫെസിലിറ്റേഷന്‍ സെന്‍റര്‍ ടൂറിസം വകുപ്പ് കാര്യാലയത്തില്‍ ജനുവരി 25 നകം പ്രവര്‍ത്തനമാരംഭിക്കാനും ഇതിന്‍റെ സേവനങ്ങള്‍ക്കായി ഫെബ്രുവരി 10 ന് മുമ്പ് പോര്‍ട്ടല്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

നിക്ഷേപകര്‍ക്ക് ബന്ധപ്പെടാനും പദ്ധതികളുടെ നടത്തിപ്പുമായും ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും എളുപ്പത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ആദ്യം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തവരില്‍ നിന്നും പുതിയ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനായി 19 നിക്ഷേപകരുടെ ചുരുക്കപ്പട്ടിക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെ കേരളത്തിലെ ടൂറിസം രംഗവും പൊതുമരാമത്തുഇ പ്രവർത്തികളും അന്താറീസ്ട്ര മാതൃകയിൽ മുഖം മിനുക്കുകയാണ്. ക്രെഡിട്ട എല്ലാം കേരളത്തിന്റെ ടൂറിസം മന്ത്രിക്കു തന്നെ. ഇപ്പോൾ സി പി എമ്മിന് വ്യക്തമായിട്ടുണ്ട് മുഹമ്മദ് റിയാസിനെ ടൂറിസം പി ഡ ഡി വകുപ്പ് ഏൽപ്പിച്ചത് വെറുതെയായില്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *