Your Image Description Your Image Description
Your Image Alt Text

ശരീരരത്തിന്‍റെ മൊത്തം ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാവസ്ഥ പെട്ടെന്ന് മാറി വരുന്ന അവസ്ഥയാണ് മൂഡ് ഡിസോര്‍ഡര്‍ എന്ന് പറയുന്നത്.  പല കാരണങ്ങള്‍ കൊണ്ടും  മൂഡ് ഡിസോര്‍ഡര്‍ ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെ പല കാരണങ്ങളും ഇതിലേയ്ക്ക് നയിക്കാം. മാനസികാവസ്ഥ നിലനിര്‍ത്താന്‍ പോഷകാഹാരവും പ്രധാനമാണ്. ഇത്തരം മൂഡ് ഡിസോര്‍ഡറുകളെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം…

ഒന്ന്… 

വിറ്റാമിന്‍ ഡിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം  ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഇവയെ കൂടാതെ മൂഡ് ഡിസോര്‍ഡറുകളെ അകറ്റാനും മാനസികാരോഗ്യം നിലനിര്‍ത്താനും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

രണ്ട്… 

അയേണ്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്ന ഒന്നാണ് അയേണ്‍. കൂടാതെ ഇവയും മൂഡ് ഡിസോര്‍ഡറിനെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മൂന്ന്… 

മഗ്നീഷ്യമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്നീഷ്യം അത്യാന്താപേക്ഷിതമാണ്. മഗ്നീഷ്യം കുറഞ്ഞാല്‍ ഉത്കണ്ഠ, വിഷാദം, മൂഡ് മാറ്റം തുടങ്ങിയവയൊക്കെ ഉണ്ടാകാം. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്… 

വിറ്റാമിൻ ബി ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും മൂഡ് ഓഫ് മാറ്റാനും സഹായിക്കും. അതിനാല്‍ ബി6, ബി12, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *