Your Image Description Your Image Description

ഡൽഹി: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബി.ജെ.പി എം.പി ​ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങ് ദേശീയ റെസ്‍ലിങ് ഫെഡറേഷൻ ​പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധമെന്ന നിലയിൽ തന്റെ പദ്മശ്രീ പുരസ്കാരം ഒളിമ്പിക് മെഡൽ ജേതാവ് ബജ്റംഗ് പൂനിയ തിരികെ നൽകിയിരുന്നു.

സഞ്ജയ് കുമാർ സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വാർത്തസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കൊണ്ട് സാക്ഷി തന്റെ ബൂട്ടുകളും ഉപേക്ഷിച്ചു. എത്രയേറെ പ്രതിഷേധങ്ങൾ നടന്നിട്ടും ബ്രിജ്ഭൂഷണ് എതിരെ ചെറുവിരൽ പോലും അനക്കാൻ ബി.ജെ.പി തയാറായിട്ടില്ല.

അയാൾ അത്രത്തോളം ബി.ജെ.പിയുടെ അവിഭാജ്യ ഘടകമാണോ എന്നാണ് ചോദ്യം ഉയരുന്നത്. അത്രത്തോളം ആഴത്തിലുള്ള സ്വാധീനം ബ്രിജ്ഭൂഷണ് പാർട്ടിയിൽ ഉണ്ട്. യു.പിയിലെ ആറ് ലോക്സഭ മണ്ഡലങ്ങളിൽ കുൽഭൂഷണ് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ബ്രിജ്ഭൂഷണെ പടിക്കു പുറത്താക്കിയാൽ അത് എത്രത്തോളം ബാധിക്കുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം.

സന്യാസിമാരുമായുള്ള ശക്തമായ ബന്ധവും അയോധ്യ ക്ഷേത്ര പ്രസ്ഥാനത്തിലെ പങ്കും ബ്രിജ്ഭൂഷനെ ബി.ജെ.പിയിലെ മറ്റ് പല എം.പിമാരേക്കാളും ശക്തനാക്കി. കിഴക്കൻ യു.പിയിൽ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ബ്രിജ്ഭൂഷൺ നടത്തുന്നുണ്ട്. ഇതെല്ലാം വോട്ട്ബാങ്കിലേക്കുള്ള നിക്ഷേപം കൂടിയാണ്. ആറു തവണയാണ് ബ്രിജ്ഭൂഷൺ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *