Your Image Description Your Image Description
Your Image Alt Text

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പട്ടച്ചരട് കഴുത്തിൽ ചുറ്റി സൈനിക ജവാന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ കോടേശ്വർ റെഡ്ഡിയാണ് മരിച്ചത്. താമസിക്കുന്ന ലം​ഗാർ ഹൗസ് പ്രദേശത്തേക്ക് ബൈക്കിൽ പോവുന്നതിനിടെയാണ് അപകടം.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം ഒസ്മാനിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനിക അധികാരികൾക്ക് വിട്ടുകൊടുത്തു.

ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന നിരോധിത പട്ടച്ചരടാണ് സൈനികന്റെ കഴുത്തിൽ കുരുങ്ങിയത്. ചില്ലു പൊതിഞ്ഞു നിർമിക്കുന്ന സിന്തറ്റിക് നൂലുകളാണ് ചൈനീസ് മാഞ്ച.

പട്ടം പറത്തൽ മത്സരങ്ങളിൽ മറ്റ് പട്ടങ്ങളുടെ ചരടുകൾ മുറിക്കാൻ ഈ ഈ മിശ്രിതം സഹായിക്കുന്നു. പരിസ്ഥിതിക്ക് ആഘാതവും മനുഷ്യർക്കും പക്ഷികൾക്കും ഭീഷണിയും ആയതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2017 ജനുവരി 10ന് ചൈനീസ് മാഞ്ച നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *