Your Image Description Your Image Description
Your Image Alt Text

തായ്‌വാൻ: തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ലായ് ചിങ്-ടെ വിജയിച്ചു. ചൈനീസ് ചായ്‌വുള്ള കുമിന്റാങ് പാർട്ടിയുടെ (കെഎംടി) ഹൂ യു-ഇഹും തായ്‌വാൻ പീപ്പിൾസ് പാർട്ടിയുടെ കോ വെൻ ജെയുമായിരുന്നു എതിരാളികൾ.

ഡിപിപി എന്നറിയപ്പെടുന്ന ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ഇത് മൂന്നാം തവണയാണ് വിജയം നേടുന്നത്. പ്രസിഡണ്ട് സായ് ഇങ്-വെൻ രണ്ട് തവണ അധികാരത്തിൽ വന്നതിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽനിന്ന് ഭരണഘടനാപരമായി വിലക്കപ്പെട്ടിരുന്നതിനാൽ വൈസ് പ്രസിഡന്റായിരുന്ന ലായ് ചിങ്-ടെയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ലായ് ചിങ്-ടെ അപകടകരമായ വിഘടനവാദിയാണെന്ന് ചൈന വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, തായ്‌വാനിൽ സമാധാനം സംരക്ഷിക്കുന്നതിനും ദ്വീപിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് ലായ് ആവർത്തിച്ച് പറഞ്ഞിരുന്നു.

ഹൂ യു-ഇഹും ബെയ്ജിങിനെ അനുകൂലിക്കുന്നയാളാണെന്ന് ലായ് ആരോപിച്ചിരുന്നെങ്കിലും അത് ഹൂ നിരസിച്ചിരുന്നു. കോ വെൻ ജെയ്ക്ക് യുവ വോട്ടർമാർക്കിടയിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു. ചൈനയുടെ അധിനിവേശ ഭീഷണി നിലനില്ക്കവേയായിരുന്നു തായ്‌വാനില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *