Your Image Description Your Image Description
Your Image Alt Text

ഉത്പന്നങ്ങള്‍ക്ക് ഏകീകൃത രൂപവും ഭാവവും നല്‍കി വിപണിയിലെത്തിക്കുന്ന ബ്രാന്റിങ് പദ്ധതിയുമായി കുടുംബശ്രീ. കണ്ണുര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മലപ്പുറം ഉള്‍പ്പടെ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇതില്‍ മലപ്പുറം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നന്നുള്ള സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ് ആദ്യ ഘട്ടത്തില്‍ ബ്രാന്റഡ് രൂപത്തില്‍ വിപണിയിലെത്തുക.

കാസര്‍കോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 സംരംഭങ്ങളും കോട്ടയം ജില്ലയില്‍ നിന്നുള്ള 14 സംരംഭങ്ങളും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 15 സംരംങ്ങളും ഉത്പാദിപ്പിക്കുന്ന കറി പൗഡറുകളും ധാന്യപ്പൊടികളുമാണ് ഏകീകൃത ബ്രാന്റ് ആയി വിപണിയിലെത്തുന്നത്.

ഒരേ ഉത്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ ഇടങ്ങളിലുള്ള സംരംഭങ്ങളെ കൂട്ടിയോജിപ്പിച്ച് ക്ലസ്റ്റര്‍ ഡെവലപ്മെന്റ് നടത്തി ഏകീകൃത ബ്രാന്റിലും പായ്ക്കിങ്ങിലും ഉത്പ്പന്നങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ബ്രാന്റിങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിങ് ഔട്ട്‌ലെറ്റുകള്‍, ഹോം ഷോപ്പ് എന്നിവ വഴിയാണ് വില്‍പ്പന നടത്തുക. തുടര്‍ന്ന് വിതരണ ഏജന്‍സികളുടെ സഹായത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *