Your Image Description Your Image Description
Your Image Alt Text

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ട് ഹരിത ഹൈഡ്രജൻ പദ്ധതികളുടെ വികസനത്തിനായി പ്രാരംഭ കരാറുകളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ഗ്രീൻ എനര്‍ജി ഒപ്പുവച്ചു.

ഗാന്ധിനഗറില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് കരാറില്‍ ധാരണയായത്. ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷൻ ലിമിറ്റഡുമായും (GSPC) ഗുജറാത്ത് പിപാവാവ് പോര്‍ട്ട് ലിമിറ്റഡുമായും NTPC കരാറിലേര്‍പ്പെട്ടു.

GSPCയുടെ വാതക ശൃംഖലകളുമായി ഹരിത ഹൈഡ്രജൻ സംയോജിപ്പിക്കുന്നതിനും ഗുജറാത്തില്‍ ഹരിത ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ഇന്ധന സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുമാണ് കരാറെന്ന് NTPC പ്രസ്താവനയിലൂടെ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *