Your Image Description Your Image Description
Your Image Alt Text

മുംബൈ: നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

നാഗ്പൂരില്‍ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വിമാനത്താവളത്തിന്റെ ഉദ്ഘാടനം നവി മുംബൈയുടെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലാകും. നവി മുംബൈയുടെയും അതിന്റെ സമീപ പ്രദേശങ്ങളുടെയും പ്രത്യേകിച്ച്‌ കൊങ്കണ്‍ മേഖലയുടെ വളര്‍ച്ചയ്‌ക്ക് വിമാനത്താവളം വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കുറഞ്ഞത് രണ്ട് വിമാനത്താവളങ്ങള്‍ വീതം സ്ഥാപിക്കാനുള്ള പദ്ധതികളും അദ്ദേഹം മുന്നോട്ടുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *