Your Image Description Your Image Description

ബ്രസ്സൽസ്: ബെൽജിയൻ മാർക്കറ്റ് സ്ക്വയറിൽ കിസ്മസ് ട്രീ മറിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. ബെൽജിയൻ നഗരമായ ഔഡെനാർഡിൽ ശക്തമായ കാറ്റിലാണ് കൂറ്റൻ ക്രിസ്മസ് ട്രീ മറിഞ്ഞത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 66 അടി ഉയരമുള്ള ട്രീ കാറ്റിൽ പതിയെ മറിഞ്ഞു വീഴുന്ന സി.സി ദൃശ്യങ്ങൾ പുറത്തുവന്നു.

യു.കെയെയും നെതർലാൻഡിനെയും സാരമായി ബാധിച്ച പിയ കൊടുങ്കാറ്റിന്റെ പ്രതിഫലനം പടിഞ്ഞാറൻ ബെൽജിയത്തിലുമുണ്ടായിരുന്നു. കനത്തമഴയും കാറ്റും യൂറോപ്പിെന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. ഔഡെനാർഡ് നഗരത്തിലും ആഞ്ഞു വീശിയ കാറ്റാണ് അപകടത്തിനിടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *