Your Image Description Your Image Description

യോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ക്ഷണം.

രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റുമായ അലോക് കുമാറും ചേര്‍ന്നാണ് രാഷ്ട്രപതിക്ക് ക്ഷണം നല്‍കിയത്. ആര്‍എസ്‌എസ് മുതിര്‍ന്ന നേതാവ് രാം ലാലും ഒപ്പമുണ്ടായിരുന്നു.

ക്ഷണം ലഭിച്ചതില്‍ അതിയായ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചെന്നും അയോധ്യയില്‍ വന്ന് സന്ദര്‍ശിക്കാനുള്ള സമയം ഉടന്‍ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ദര്‍ശകര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍, കര്‍സേവകരുടെ കുടുംബങ്ങള്‍ തുടങ്ങി 150 വിഭാഗങ്ങളില്‍ നിന്നുള്ള 7000ത്തിലധികം ആളുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്‌പി പറയുന്നു. പ്രധാനമന്ത്രിയാണ് മുഖ്യാതിഥി.

Leave a Reply

Your email address will not be published. Required fields are marked *