Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള സ്വ​ദേ​ശി പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷ് അ​റ​സ്റ്റി​ല്‍. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് ഇയാളെ പോലീസ് അ​റ​സ്റ്റ് ചെയ്‌തത്‌.

ഞാ​യ​റാ​ഴ്ച മു​ത​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തിയത്. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ന്ന സ​മ​യ​ത്ത് വി​നോ​ദി​നൊ​പ്പം സ​ന്തോ​ഷും ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച മു​റി വൃ​ത്തി​യാ​ക്കാ​ന്‍ സ​ന്തോ​ഷും വി​നോ​ദി​നെ സ​ഹാ​യി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി വി​നോ​ദി​ന് പ്രി​യം​വ​ദ പ​ണം ന​ൽ​കി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള പ​ക​യാ​ണ് കൊലപാതകത്തിന് കാരണം.

 

Leave a Reply

Your email address will not be published. Required fields are marked *