Your Image Description Your Image Description

കൊച്ചി : എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാ​ഗിലായി ഒളിപ്പിച്ച 37.498 കിലോ കഞ്ചാവുമായി രണ്ട്‌ ബംഗാളി യുവതികളെ അറസ്റ്റ് ചെയ്തു.

പശ്ചിമ ബം​ഗാൾ സ്വദേശികളായ ബി ബി അനിത ഖാത്തൂൻ ബീവി (30), സോണിയ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ഐലൻഡ്‌ എക്സ്പ്രസിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികൾ ഏറെനേരമായി സ്റ്റേഷനിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു.

പരുങ്ങലിലായതോടെ പൊലീസ് ഇവരുടെ ട്രോളി ബാ​ഗുകൾ പരിശോധിച്ചു. ഇതോടെയാണ് മൂന്ന് ട്രോളിബാ​ഗുകളിൽ നാല് പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. ഇവർക്കൊപ്പം റിപ്പോൺ എന്നയാളും ഉണ്ടായിരുന്നതായാണ് വിവരം. ഇയാളെ പിടികൂടാനായില്ല.

കേരളത്തിലേക്ക് ട്രിപ്പെന്ന പേരിലായിരുന്നു ലഹരിക്കടത്ത്. ബംഗളൂരുവിൽനിന്നാണ് ഇരുവരും ട്രെയിന്‍ കയറിയത്.രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ സോണിയ, പോക്കറ്റ് മണിക്കായി നേരത്തെയും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *