Your Image Description Your Image Description

ഹിമാചല്‍പ്രദേശ് : മണാലിയില്‍ സിപ് ലൈന്‍ ബെല്‍റ്റ് പൊട്ടി താഴെ വീണ് പത്തുവയസുകാരിക്ക് ഗുരുതരമായി പരിക്ക്. നാഗ്പുര്‍ സ്വദേശിനിയായ തൃഷ ബിജ്‌വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി താഴേക്ക് വീണത്.

കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ എട്ട്) നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.അവധിക്കാലം ആഘോഷിക്കാനാണ് അച്ഛന്‍ പ്രഫുല്ല ബിജ്‌വെയ്ക്കും അമ്മയ്ക്കുമൊപ്പം തൃഷ മണാലിയില്‍ എത്തിയത്.

പുഴയ്ക്ക് കുറുകെ, മലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിട്ടുള്ള കമ്പിയില്‍ കോര്‍ത്തിട്ടുള്ള ബെല്‍റ്റിലാണ് സഞ്ചാരികളെ ബന്ധിപ്പിക്കുക. ഈ ബെല്‍റ്റ് പൊട്ടിയാണ് തൃഷ് 30 അടി താഴ്ചയില്‍ വെള്ളത്തിലേക്ക് വീണത്.

വീഴ്ചയില്‍ തൃഷയുടെ കാലുകള്‍ക്ക് നിരവധി ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. മണാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃഷയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഛണ്ഡീഗഡിലെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *