Your Image Description Your Image Description

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ ത​ലേ​ഗാ​വി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണ് അപകടം.​ പുണെയ്ക്കടുത്ത് കുന്ദ്മാല വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.ഇ​ന്ദ്ര​യാ​ണി ന​ദി​യ്ക്ക് കു​റ​കെ​യു​ള്ള ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.അ​പ​ക​ട​ത്തി​ൽ 25 പേ​ർ പു​ഴ​യി​ൽ വീ​ണു. വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച 3.30നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.വിനോദസഞ്ചാരികള്‍. അതിനിടെയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ പുഴയിലേക്ക് സഞ്ചാരികളും വീണു. പുഴയുടെ മധ്യഭാഗത്താണ് പാലം വീണത്. ഇവിടെ ശക്തമായ ഒഴുക്കുമുണ്ടായിരുന്നു.

സംഭവത്തിൽ ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രും എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വു​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *