Your Image Description Your Image Description

കണ്ണൂർ : കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.

കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു.

പൊലീസും നാട്ടുകാരും വാഹനം മുന്നിലേക്ക് പോകാനായി സഹായിച്ചുവെങ്കിലും വലിയ വാഹനങ്ങൾക്കിടയിൽപ്പെട്ട് 50 മിനിട്ടോളമാണ് ആംബുലൻസ് റോഡിലെ ഗതാഗത കുരുക്കിൽ പെട്ടിരുന്നു.

പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പിന്നീട് വാഹനം അമ്പായത്തോട്ടിലെ പ്രജുലിന്റെ വീട്ടിൽ എത്തുകയും മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *