Your Image Description Your Image Description

ഇന്ത്യയിലെ ഏറ്റവും വലിയ പൊലീസ് നിയമനം നടത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ്.മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് 60,244 പേർക്ക് പൊലീസ് കോൺസ്റ്റബിളായി നിയമന ഉത്തരവ് കൈമാറി. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരെ പൊലീസിലേക്ക് നിയമിച്ച സംസ്ഥാനമെന്ന റെക്കോഡും ഉത്തർപ്രദേശ് സ്വന്തമാക്കി.

വൃന്ദാവൻ യോജനയുടെ ഡിഫൻസ് എക്സ്പോ ഗ്രൗണ്ടിൽ വെച്ചാണ് നിയമന ഉത്തരവുകൾ കൈമാറിയത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 12048 പേർ വനിതകളാണ്. 48 ലക്ഷം അപേക്ഷകരാണ് പോസ്റ്റിലേക്കുണ്ടായിരുന്നത്. അവരിൽ നിന്ന് 48196 പുരുഷൻമാരും 12048 വനിതകളും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *