Your Image Description Your Image Description

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്‍റെ രണ്ടു ഏജന്‍റുമാരെ പിടികൂടിയെന്ന് ഇറാൻ. സ്ഫോടനത്തിന് കോപ്പുകൂട്ടുന്നതിനിടെയാണ് ഇറാനിലെ അൽബോർസ് പ്രവിശ്യയിൽനിന്ന് ഇരുവരും പിടിയിലായത്.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നേരത്തെയും മൊസാദ് ഏജന്‍റുമാരെ ഇറാൻ രാജ്യത്തിനകത്തുനിന്ന് പിടികൂടിയിരുന്നു. മൊസാദിന്‍റെ സഹായത്തോടെ ആയുധങ്ങളും കമാൻഡോകളെയും ഇറാന്റെ ഹൃദയഭാഗത്ത് എത്തിച്ച് ഡ്രോൺ താവളംഒരുക്കിയായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇസ്രായേൽ സേന ഉദ്യോഗസ്ഥനാണ് രഹസ്യ നീക്കങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇസ്രായേലിനോട് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *